തികച്ചും ഒരു വ്യത്യസ്തനാകാന്‍ വേണ്ടിയല്ല ഈ കുറിപ്പെഴുതുന്നതെന്ന ആമുഖത്തോടെ : ആറ്റിങ്ങല്‍ ഇരട്ട കൊലപാതകം മനസ്സ് തകര്‍ക്കാത്ത ഒരു മലയാളി പോലുമുണ്ടാകില്ല എന്നുറപ്പാണ്. ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ആ മാലാഖ കുഞ്ഞ്...!!! ഇത്രയും ക്രൂരത ചെയ്യുവാന്‍ എങ്ങനെ 'പരിഷ്ക്രിതരെന്നു ' വിലയിരുത്താവുന്ന ആ രണ്ടുപേര്‍ക്ക് കഴിഞ്ഞു..?
ബൈബിളിലെ പഴയ നിയമത്തില്‍ ഇസ്രായേല്‍ ജനം യഹോവയെ മറന്നു സ്വര്‍ണ്ണ ക്കാളക്കുട്ടിയെ നിര്‍മിച്ചു ആരാധിയ്ക്കുകയും ശപിയ്ക്കപെടുകയും ചെയ്തെന്നു നമ്മള്‍ വായിയ്ക്കുന്നുണ്ട്. ഈ പുത്തന്‍ കാലഘട്ടത്തിന്റെ സ്വര്‍ണ്ണ ക്കാള തീര്‍ച്ചയായും കടിഞ്ഞാണ്‍ തകര്‍ത്തോടുന്ന സെക്സും ലൈംഗീക വൈകൃതങ്ങളൂമാണ്..സംശയമില്ല.
പക്ഷെ ചാനലുകളിലൂടെയും എഫ് ബി അടക്കമുള്ള നവ മാധ്യമങ്ങളിലൂടെയും ജിനോ എന്നാ ചെറുപ്പക്കാരനെ കാണുമ്പോള്‍ എന്തോ വല്ലാത്ത സങ്ങടം തോനുന്നു...( അയാള്‍ ചെയ്ത കുറ്റക്രിത്യതെ വെള്ളപൂശാനല്ല ഈ എഴുത്ത് എന്ന് ഒരിയ്ക്കല്കൂടെ പറയട്ടെ ) ശൂന്യമാണ് അയാളുടെ മനസ്സ്...കണ്ണുകള്‍ തേടുന്നത് ഒരിറ്റു ദയ..ആശ്വാസം..മരണത്തെ വല്ലാതെ ആഗ്രഹിയ്ക്കുന്നുണ്ടാകണം ഇപ്പോള്‍ അയാള്‍...ആദ്യം അയാളെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി തെളിവെടുക്കുമ്പോള്‍ , അയാളുടെ വൃദ്ധനായ അപ്പനെ കാണിയ്ക്കുന്നുണ്ട്...ആ മനുഷ്യന്‍ പറയുന്നതില്‍ അവസാന വരികള്‍ മാത്രേ തിരിഞ്ഞുകെള്‍ക്കുന്നുള്ളൂ.." മനസ്താപപ്പെട്...!! ദൈവത്തോട് യാചിയ്ക്ക്...!!" ഒരു കുഞ്ഞുകുട്ടിയെ പോലെ ജിനോ എന്ന മനുഷ്യന്‍ കരയുന്നുണ്ട് അപ്പോള്‍ ...ഇയാളുടെ അമ്മ ജീവിച്ചിരിപ്പുണ്ടോ എന്തോ..ഉണ്ടെങ്കില്‍ എങ്ങനെയായിരിയ്ക്കും ആ അമ്മയുടെ മനസ് ഇപ്പോള്‍..! ജനിപ്പിച്ച കുറ്റത്തിന് ആ വൃദ്ധരുടെ ഹൃദയം തകര്ന്നുപോയിട്ടുണ്ടാകില്ലെ..? ഒരു നിമിഷത്തെ ബുദ്ധിമോശം...കൊടും പാതകത്തിലെയ്ക്ക് വഴിവെട്ടിയപ്പോള്‍ ജീവിതമാണ് (അവരുടെയും ,മറ്റുള്ളവരുടെയും..) കൈകളിലൂടെ ചോര്ന്നുപോകുന്നതെന്ന് അനുശാന്തിയും ജിനോയും ഓര്‍ത്തിടുണ്ടാകുമോ ?
പക്ഷെ , കല്ലെറിയാന്‍ നമ്മില്‍ എത്രപേര്‍ക്ക് ശരിയ്ക്കും അവകാശമുണ്ട്...? മറ്റുള്ളവരുടെ സ്വൈര ജീവിതങ്ങളിലേയ്ക്ക്...ഭാര്യ - ഭര്‍തൃ ബന്ധങ്ങളിലെയ്ക്ക് കണ്ണുവയ്ക്കാത്ത എത്രപേര്‍...? " ദുര്‍മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിയ്ക്കുന്നു " എന്ന് ബൈബിള്‍ പറയുന്നത് ഇതുകൊണ്ടാണ്. മനസില്‍ ഒരിയ്ക്കലെങ്കിലും ഈ ചിന്തകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ , കല്ലെറിയാന്‍ നമുക്ക് എന്ത് യോഗ്യത...ഒരു നിമിഷം വഴിതെറ്റി പോയ നമ്മുടെ ആ സഹ ജീവികള്‍ക്ക് വേണ്ടി കണ്ണു നനഞ്ഞു ഒന്ന് പ്രാര്തിയ്ക്കരുതോ...? കൂട്ടത്തില്‍ ,മക്കളുടെ തിരിച്ചുവരവിന് വേണ്ടി കണ്ണീരോടെ പ്രാര്‍ഥിക്കുന്ന ഇരുവരുടെയും മാതാപിതാക്കള്‍ക്ക് വേണ്ടിയും ഒരു വരി. എന്തായാലും ആള്‍കൂട്ടത്തില്‍ നിന്ന് കല്ലെറിയാന്‍ എനിയ്ക്ക് വയ്യേന്റപ്പാ...! പലവട്ടം ചിന്തകളില്‍ ഇടറിപോയ ഞാന്‍ ആര് ,അവരെ വിധിയ്ക്കാന്‍...! " നമ്മളില്‍ പാപമില്ലാത്ത്തവര്‍ ആദ്യം കല്ലെറിയട്ടെ..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ