" ഇത് ഒരു ശ്രമമാണ്...സ്വന്തം മുഖം വച്ച് ആരെയും സന്തോഷിപ്പിക്കാന്‍ പറ്റുനില്ല..എങ്കില്‍ വിശുദ്ധ നിക്കൊളാസിന്റെ മുഖംമൂടി വച്ച് ഒരു ശ്രമം നടത്തികളയാം...എന്തേ..? എന്തൊക്കെയായാലും സംഗതി ഏറ്റു..കുഞ്ഞുങ്ങള്‍ കൈ വീശി കാണിച്ചു..പുഞ്ചിരിച്ചു, അടുത്തുവന്നു നിന്ന് സ്നേഹത്തോടെ ' സാന്റാ ' എന്ന് വിളിച്ചു..ഫോട്ടോ എടുത്തു...കുഞ്ഞികയ്യില്‍ കൊടുത്ത മിടായി വാങ്ങി കൈ പിടിച്ചു കുലുക്കി...ഫ്ലാറ്റുകളുടെ കുഞ്ഞു ഭൂമികയില്‍ കുടുങ്ങി കിടക്കുന്ന ആ കുഞ്ഞു മാലാഖമാര്‍ പരസ്പരം പറഞ്ഞു ' ദേ ഞാന്‍ സാന്റായെ തൊട്ടു...' എനിക്കും സന്തോഷമായി..
ഇത് ഒരു ശ്രമമായിരുന്നു...
ഇത് ഒരു ശ്രമമായിരുന്നു...
പഴയ കാലത്തേക്കുള്ള ഒരു തിരിച്ചുപോക്കിനു
ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞു..പാഠപുസ്തകം എവ്ടെക്കോ എറിഞ്ഞു..ഒരു ഓട്ടമാണ്..കൂട്ടുകാരുടെ കൂടെ ... വാടകകെടുത്ത ഒരു പെട്രൊമാക്സും ചുമന്നു വീട് വീടാന്തരം കയറിയിറങ്ങും...കരോള്‍ എന്നാണു പേര്...പാട്ട് മിക്കവാറും.".സന്തോഷം സന്തോഷമേ..."..ആര്ക്കു..? ഞങ്ങള്‍ക്ക് സന്തോഷം...!! വീട്ടുക്കാര്‍ ഉറക്കച്ചടവോടുകൂടി കയ്യില്‍ ഇട്ടു തരും..അമ്പത് പൈസ...ചില പരിഷ്ക്കാരികള്‍ ഒരു രൂപ വരെ തരും..എന്നാലും അവരുടെയും മുഖത്ത് സന്തോഷം കാണും കേട്ടോ..ചിലര്‍ ചോദിക്കും..എടാ നീയൊക്കെ വല്ലതും കഴിച്ചിട്ടുണ്ടോ..? വിശക്കുന്നുണ്ടോ എന്നൊക്കെ..." പാടവരമ്പിലൂടെ ഉണ്ണിയേശുവിന്റെ ജനന വാര്ത്തൊയും പാടി ഞങ്ങള്‍ പതുക്കെ...മുന്പോട്ടു...ഓര്മ്മകള്‍ വളരെ വേഗത്തില്‍ പുറകോട്ടു...ദൈവമേ.. ദൈവമേ...!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ