" ഈ മരു ഭൂമിയിലിരുന്നു ഞാനൊരു ' പുഴ ' യെ ധ്യാനിക്കുകയാണ് ..അത് ഓര്‍മകളുടെ പുഴയാണ്...സൌഹൃദങ്ങളുടെ സായാഹ്നങ്ങള്‍ ഞാന്‍ ചിലവഴിച്ചത് ഈ പുഴയുടെ തീരതതാണ് ..ജീവിതം, ഏകനായി നടക്കാന്‍ ആവശ്യപെട്ടപ്പോള്‍ ഈ മണല്‍ പരപ്പിലൂടെ നടന്നു.. നിര്‍ബാധം ഒഴുകാന്‍ എന്നെ പടിപ്പിക്കാനായിരുന്നു അതെന്നു ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു..അതേ പുഴ തന്നെയാണ് എന്റെ ആദ്യ ഇടര്ച്ചയുടെ കാഴ്ചയോരുക്കിയതെന്നും ഓര്‍ക്കുന്നുണ്ട് ഞാന്‍.. ഓരോ തവണയും എന്റെ ആസക്ത്തിയുടെയും ഒടുങ്ങാത്ത ത്രിഷ്ണകളുടെയും മുഷിഞ്ഞ വികാരങ്ങളും പേറി അതില്‍ മുങ്ങി നിവരുമ്പോള്‍ ഞാന്‍ കൂടുതല്‍ നിര്മലനായിത്തീര്‍ന്നു . വീണുപോകുമെന്നു തോന്നുമ്പോള്‍ എല്ലാം ആ പുഴയെ തന്നെ ശരണം വച്ച് നടക്കാന്‍ ശ്രമിച്ചു. പക്ഷെ ഇപ്പോള്‍ കണ്ണ് തുറന്നു നോക്കുമ്പോള്‍ കാലിനടിയില്‍ തണുത്ത കുളിരിന്റെ പുഴ മണല്‍ അല്ല...ഉയിരെടുക്കുന്ന മരുഭൂമിയുടെ പഴുത്ത മണല്..എല്ലാവരും ജീവിതത്തില്‍ നമ്മുടേത് മാത്രമായ ഒരു മരുഭൂമിയിലൂടെ
കടന്നുപോകേണ്ടതുണ്ട് ല്ലോ അല്ലെ ...ഞാനും എന്റെ മരുഭൂ യാത്രയിലാണ്...എങ്കിലും ഇപ്പോളും എനിക്ക് ആ പുഴയെ ധ്യാനിക്കാന്‍ സാധിക്കുന്നുണ്ട്..
'അപ്സ്വന്തരമൃതം,അപ്സുഭേഷജം.അപാമുത പ്രശസ്ഥയെ' - ജലത്തിലത്രെ അമൃതത്വം ..ജലത്തിലത്രെ ഔഷധം ..അപ്രകാരമത്രെ ജലപ്രശസ്തി..
സുഹൃത്തെ ഈ മരുഭൂമിയിലിരുന്നു ഞാന്‍ ഒരു പുഴയെ ധ്യാനിക്കുകയാണ്.. "

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ