ഇറങ്ങിപ്പോക്കുകൾക്കു മുമ്പുള്ള
ഓരോ തിരിഞ്ഞുനോട്ടങ്ങളിലും
ഓർമ്മകളുടെ
ഒരുപാടൊരുപാട്
ഉരുൾപ്പൊട്ടലുകളുണ്ടാകുന്നുണ്ട്.." (ഉറുമ്പ്)
ഓരോ തിരിഞ്ഞുനോട്ടങ്ങളിലും
ഓർമ്മകളുടെ
ഒരുപാടൊരുപാട്
ഉരുൾപ്പൊട്ടലുകളുണ്ടാകുന്നുണ്ട്.." (ഉറുമ്പ്)
ഒന്ന് തിരിഞ്ഞു നോക്കാതെ യാത്രപറയുന്നതെങ്ങിനെ..അല്ലെ..? തീര്‍ച്ചയായും ആ തിരിഞ്ഞു നോട്ടത്തില്‍ നമ്മള്‍ കാണുന്നത് കണ്ണുകൊണ്ടാണോ ഹൃദയം കൊണ്ടല്ലെ..അതെ ,കണ്ണ് നിറഞ്ഞ് കാഴ്ച മറയുമ്പോഴും ഹൃദയം ഒപ്പിയെടുക്കുന്നുണ്ട് ആ ലാസ്റ്റ് ഫ്രെയിം..
ബൈബിളില്‍ - തിരിഞ്ഞ്നോക്കാന്‍ ധൈര്യപ്പെടുന്ന ഒരു സ്ത്രീയുണ്ട് ;ലോത്തിന്റെ ഭാര്യ. ഉല്‍പത്തിയുടെ പുസ്തകത്തിലാണ് ആ തിരിഞ്ഞു നോട്ടം..സോദോം - ഗോമോറ പട്ടണങ്ങള്‍ നശിപ്പിയ്ക്കാന്‍ ദൈവം തീരുമാനിച്ചപ്പോള്‍ നീതിമാനായ ലോതിനോടും അവന്റെ കുടുംബത്തോടും അവിടം വിട്ടോടിപോകുവാന്‍ ദൈവം ആവശ്യപെടുന്നുണ്ട്. ഒരൊറ്റ കണ്ടീഷന്‍..തിരിഞ്ഞു നോക്കരുത്..തിരിഞ്ഞു നോക്കരുത്...!! സോവാര്‍ പട്ടണത്തിലെയ്ക്ക് ഓടിപോകുന്ന ഭര്‍ത്താവിനോടും മക്കളോടുമോപ്പം ഓടുമ്പോളും അവളുടെ മനസ്സ് ആ പിന്ക്കാഴ്ച്ചകളിലെയ്ക്ക് വിളിയ്ക്കുന്നുണ്ട്..ഇതുവരെ താന്‍ അന്തിയുറങ്ങിയ, സംരക്ഷിച്ച, സുഖവും ദുഖവും പങ്കിട്ടെടുത്ത കൂര, താന്‍ നട്ടു നനച്ച ചെടികളും പൂക്കളും, തന്നെ കാണുമ്പോള്‍ ഓടിയെത്തുന്ന അരുമയായ കുഞ്ഞാട്ടിന്കുട്ടി...എല്ലാം തീയില്‍ പെട്ട് നശിയ്ക്കുകയാണ്..ഇല്ല,ഒന്ന് തിരിഞ്ഞു നോക്കാതെ മുന്നോട്ടുപോകുവാന്‍ വയ്യ..
അവള്‍ ഒരുപ്പുതൂണായ് ഉറഞ്ഞുപോയെന്നാണ് വേദപുസ്തകം പറയുന്നത്..!!
ഓര്‍മകളുടെ തീച്ചൂള പിന്നിലെരിഞ്ഞുതീരുമ്പോള്‍ മുന്നോട്ടു പോകുവാന്‍ ഊര്‍ജ്ജം ലഭിയ്ക്കണമെങ്കില്‍ തിരിഞ്ഞു നോക്കരുത് എന്ന കല്‍പ്പന മനുഷ്യന് അത്യാവശ്യമാണെന്ന് പടച്ചവന് അറിയാം.. എങ്കിലും ഒരു മാത്ര തിരിഞ്ഞു നോക്കാതെപോവാന്‍..യാത്ര പറയാന്‍ എനിയ്ക്കോ നിനക്കോ കഴിയുമോ..?
ഓരോതവണയും പ്രവാസതിലെയ്ക്ക് പടിയിറങ്ങുപോള്‍ തിരിഞ്ഞു നോക്കാറുണ്ട്..കണ്ണുകൊണ്ട് കാണാന്‍ വയ്യെങ്കിലും ഹൃദയംകൊണ്ടു അടയാളപെടുത്താന്‍ കഴിയാറുണ്ട് ,
അവിടെ ആ ചുമരില്‍ താങ്ങി അമ്മ...
ജനലില്‍ മുഖമമര്‍ത്തി നില്‍ക്കുന്ന കൂടപിറപ്പുകള്‍..
ക്ഷീണിച്ച നെഞ്ചും തടവി മുറ്റത്ത് ഇലകൊഴിഞ്ഞ കണികൊന്നമരം ചാരി അപ്പന്‍..
കൂനിക്കൂടി മൂകനിശബ്ധ കരിമ്പടം പുതച്ചെന്ടെ വീട്..
ഓരോതവണയും പ്രവാസതിലെയ്ക്ക് പടിയിറങ്ങുപോള്‍ തിരിഞ്ഞു നോക്കാറുണ്ട്..കണ്ണുകൊണ്ട് കാണാന്‍ വയ്യെങ്കിലും ഹൃദയംകൊണ്ടു അടയാളപെടുത്താന്‍ കഴിയാറുണ്ട് ,
അവിടെ ആ ചുമരില്‍ താങ്ങി അമ്മ...
ജനലില്‍ മുഖമമര്‍ത്തി നില്‍ക്കുന്ന കൂടപിറപ്പുകള്‍..
ക്ഷീണിച്ച നെഞ്ചും തടവി മുറ്റത്ത് ഇലകൊഴിഞ്ഞ കണികൊന്നമരം ചാരി അപ്പന്‍..
കൂനിക്കൂടി മൂകനിശബ്ധ കരിമ്പടം പുതച്ചെന്ടെ വീട്..
കണ്ണീരുപ്പുറഞ്ഞു കല്ലായി ഞാനും..!!
( ഫോട്ടോ കടപ്പാട് : Rasheed Parambil Clickz )

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ