" ഈയിടെയായിട്ടു നിത്യതയുടെ വാതില്‍ തുറന്ന് ചില പ്രിയപെട്ടവര്‍ ഉറക്കത്തില്‍ വിരുന്നുവരുന്നുണ്ട്. പഴയ കഥകളും പറഞ്ഞു ,ഒത്തിരി സന്തോഷത്തില്‍. ആദ്യം തോമാസ്സായിരുന്നു വന്നത്..മറന്നുപോയോ..? നമ്മുടെ കുണ്ടന്നൂര്‍ പള്ളിയുടെ അടുത്തുണ്ടായിരുന്ന , ഷോക്കേറ്റു മരിച്ചുപോയ തോമാസ്..ഒന്ന് തൊട്ടു ഏഴു വരെ ഒപ്പം പടിച്ച എന്റെ സുഹൃത്ത് . ഒരു രാത്രി അവന്‍ വന്നു കുറെ കഥകള്‍ പറഞ്ഞു..പിന്നെ എന്റെ തോളില്‍ കയ്യിട്ടുകൊണ്ട് ഞാനറിയാത്ത ഏതോ വിജനമായ വഴിയിലൂടെ എന്നെ എവിടേയ്ക്കോ കൊണ്ടുപോയി..
പിന്നെ വന്നതു പെരിങ്ങിണി പുഴയുടെ അടുത്ത് താമസിച്ചിരുന്ന വറതപ്പേട്ടനും ചേടത്തിയുമായിരുന്നു..രണ്ടുപേരും ഒത്തിരി നല്ല മനുഷ്യര്‍..രാത്രിയില്‍ പുഴയുടെ തീരം കുറ്റാകൂരിരിട്ടാകുമ്പോള്‍ വഴിയാത്രക്കാര്‍ക്ക് വേണ്ടി ചൂട്ടു കത്തിച്ചു കൊടുത്തിരുന്നവര്‍..ഇപ്പോളും അവര്‍ക്ക് ആ ലളിതമായ വസ്ത്രങ്ങള്‍ തന്നെയായിരുന്നു കേട്ടോ...നീണ്ട കാക്കി ജുബ്ബയും കള്ളി മുണ്ടും ധരിച്ചു വറതപ്പേട്ടന്‍ , ചേടത്തി പതിവ് കള്ളിമുണ്ടും , വെള്ള ചട്ടയുമായി..കുറച്ചു നേരം നിന്ന് കുശലം പറഞ് അവരങ്ങിനെ യാത്ര പറഞ്ഞു പോയി...
ഇന്നലെ വന്നത് അന്തോണി വല്ല്യപ്പനായിരുന്നു..അപ്പന്റെ രണ്ടാമത്തെ ചേട്ടന്‍..(ഈ വല്യപ്പനാണ് ഞാന്‍ ജനിചൂന്നു അറിഞ്ഞപ്പോള്‍ മതില്‍ എടുത്തു ചാടി സന്തോഷത്തോടെ മൂന്നു വട്ടം കൂവിയത്- ആണ്‍കുട്ടികള്‍ ജനിച്ചാല്‍ അതാണ് നാട്ടു നടപ്പ് .) ഒത്തിരി നേരം സംസാരിച്ചു.." നീ എന്നെ ഓര്‍ക്കുന്നുണ്ടോ ഡാ.." എന്ന് ചോദിച്ചപ്പോള്‍ " എങ്ങനെ മറക്കാനാ വല്യപ്പാ.." എന്ന് ഞാന്‍ പറഞ്ഞു. " വല്ലോടത്തും കുടിച്ചു കെടക്കണതാവും ല്ലേ നീ ഓര്‍ത്തത്..? ഒട്ടൊരു സന്കടമുണ്ടാരുന്നു ആ ചോദ്യത്തിന് ..സത്യായിട്ടും അതല്ല ട്ടോ ഞാന്‍ ഓര്‍ത്തേ..പണ്ട് , ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തു എന്റെ അപ്പന്‍ കുറെ വാഴ നട്ട വിവരം വല്യപ്പന്‍ എങ്ങനെയോ അറിഞ്ഞിരുന്നു..പെരിങ്ങിണി പുഴയുടെ അടുത്ത് നിന്ന് ഒരു പാട്ട് കേള്‍ക്കുന്നണ്ടല്ലോ എന്ന് അമ്മ പറഞ്ഞപ്പോള്‍ അപ്പന്‍ കാതോര്‍ത്തു ..മ്മടെ ചെറിയെട്ടനല്ലെ അത് എന്നും പറഞ്ഞു മുറ്റതെയ്ക്കിറങ്ങി.. " മലയപ്പുലയനാ..മാടത്തിന്‍ മുറ്റത്ത് , മഴ വന്ന നാളൊരു വാഴ വച്ചു..." വല്യപ്പന്‍ പാട്ടും പാടി വരുന്നത് കണ്ടപ്പോള്‍ അപ്പന്റെ കണ്ണില്‍ ഒരു ചെറിയ നനവ്...ഞാന്‍ നോക്കുമ്പോള്‍ തോളില്‍ ഒരു കുഞ്ഞു നായ കുട്ടിയും ഉണ്ട്...അപ്പനെ കണ്ടപാടെ വല്യപ്പന്‍ ഉറക്കെ വിളിച്ചു.." വര്‍ക്ക്യെ..." നായകുട്ടിയെ എന്റെ കയ്യില്‍ തന്നിട്ട് വല്യപ്പന്‍ പറഞ്ഞു " ഡാ ഇതിനെ നന്നായി നോക്ക്യോളോ ട്ട.. നല്ല ഉശിരനാ ഇവന്‍.." ഒരു നാടന്‍ നായകുട്ടി...ഞങ്ങള്‍ അവനെ ബാബു ന്നു വിളിച്ചു..ഇതൊക്കെ പറഞ്ഞപ്പോള്‍ വല്യപ്പന് സന്തോഷായി...' നീയതോക്കെ ഇപ്പളും ഓര്ക്ക് ണ് ണ്ട് ല്ലേ ' ..കണ്ണ് നിറയുന്നുണ്ടാരുന്നു...പിന്നെ ഒന്നും മിണ്ടാതെ മാഞ്ഞു പോയി...അതോ ഞാന്‍ ഉറക്കമുണര്ന്നോ..?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ