" പണ്ട്...ഒത്തിരി പണ്ട് നമ്മുടെയൊക്കെ വീടിന്റെ മുന്പുറത്തു കുറ്റിയില്‍ കെട്ടിയിട്ട ഒരു നായുണ്ടാവും..കൈസര്‍ എന്നോ ബാബുവെന്നോ ഒക്കെ പേരുള്ള നാടന്‍ നായ..വീട്ടിലാണെങ്കില്‍ ഒരു കുറിഞ്ഞി പൂച്ചയുണ്ടാവും...ചീരൂന്നോ അമ്മൂന്നോ ഒക്കെ പേരുള്ള ഒന്ന്...വീട്ടില്‍ വയ്ക്കുന്നതില്‍ നിന്നും അച്ഛനും , അമ്മയും , മക്കളും ഈ പറഞ്ഞ പ്രജകളും കൂടി പങ്കു കൊടുത്തു ജീവിച്ചു...കൊടുത്തു പഠിക്കാന്‍ മക്കള്‍ ആദ്യം പഠിച്ചതും ഈ വിദ്യാലയത്തില്‍ തന്നെ...ഇപ്പോളോ..? വൃത്തിയും വെടിപ്പും വീട്ടില്‍ പരിഷ്ക്കാരിയായി കയറിവന്നപ്പോള്‍, പടിയിറങ്ങിയത് ഈ നാട്ടു നന്മകളായിരുന്നു...ഓര്‍ക്കുമ്പോള്‍ ഒരു കൊച്ച്‌ു നൊമ്പരം..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ